2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) എന്നത് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്. ഈ നിയമപ്രകാരം ഓരോ ഇന്ത്യൻ പൗരനും സർക്കാർ ഓഫീസുകളിൽ ലഭ്യമായ വിവരങ്ങൾ ആവശ്യപ്പെടാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ ലഭിക്കാനും അവകാശമുണ്ട്.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ പൊതുഅധികാര സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകൾ, ഉത്തരവുകൾ, റിപ്പോർട്ടുകൾ, പദ്ധതിവിവരങ്ങൾ, ചെലവ് വിവരങ്ങൾ തുടങ്ങിയവ ഈ നിയമപ്രകാരം ആവശ്യപ്പെടാവുന്നതാണ്.

വിവരാവകാശ അപേക്ഷ ലഭിച്ചാൽ പൊതുവിവര ഓഫീസർ (PIO) സാധാരണയായി 30 ദിവസത്തിനുള്ളിൽ വിവരം നൽകേണ്ടതാണ്. ലഭിച്ച മറുപടിയിൽ തൃപ്തിയില്ലെങ്കിൽ അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്. കടനാട് ഗ്രാമഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു 

"വിവരം ജനങ്ങളുടെ അവകാശമാണ്; സുതാര്യ ഭരണമാണ് ജനാധിപത്യത്തിന്റെ അടിത്തറ."

തസ്തിക

പേര്, ഉദ്യോഗപ്പേര്

ഫോണ്‍ നമ്പർ

സ്റ്റേറ്റ് പബ്ലിക് 

ഇന്‍ഫോര്‍മോഷന്‍ ഓഫീസര്‍

റോയി കെ മാത്യു

സെക്രട്ടറി

മീനച്ചിൽ ഗ്രാമപഞ്ചായത്ത്

9496044663

സ്റ്റേറ്റ് അസ്സിസ്റ്റന്‍റ്

 പബ്ലിക് ഇന്‍ഫോര്‍മോഷന്‍ ഓഫീസര്‍

പൌളിൻ ജോസഫ്

അസി.സെക്രട്ടറി

മീനച്ചിൽ ഗ്രാമപഞ്ചായത്ത്

9605570330

അപ്പീൽ അധികാരി

പഞ്ചായത്ത് അസ്സിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

സിവില്‍ സ്റ്റേഷന്‍, കോട്ടയം

9496046938