2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പൗരാവകാശ രേഖ

മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും ഉത്തരവാദിത്വപരവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഈ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നു. ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സേവന വിതരണം നടത്തുന്ന സമയപരിധി എന്നിവ ഈ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മുടെ പ്രതിബദ്ധത

  • ജനസൗഹൃദ ഭരണസേവനങ്ങൾ ഉറപ്പാക്കുക.
  • സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക.
  • സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുക.
  • പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുക.
  • എല്ലാവർക്കും തുല്യ പരിഗണനയും അവസരവും നൽകുക.