പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

സുബി സെബാസ്റ്റ്യൻ

പ്രസിഡൻ്റ്

വിജയകുമാരി എം എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈനി തോമസ്

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോയ് സെബാസ്റ്റ്യൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഓമന സോമൻ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പൌളിൻ ജോസഫ്

സെക്രട്ടറി ഇൻ ചാർജ് , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ലോക്കിൽ മീനച്ചിൽ, പൂവരണി എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മീനച്ചിൽ.15.49 ച.കി.മീ. വിസതീർണ്ണമുളളപഞ്ചായത്തിനെ 14 വാർഡുകളായാണ് തിരിച്ചിരിക്കുന്നത്. മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ അതിരുകൾ പങ്കിടുന്നത് വടക്കുഭാഗത്ത് പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, തിടനാട് ഗ്രാമപഞ്ചായത്തുകളും, തെക്കുഭാഗത്ത് എലിക്കുളം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിടനാട്, ഭരണങ്ങാനം, തിടനാട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പാലാ മുനിസിപ്പാലിറ്റി, മുത്തോലി, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളാണ്. പൂർവ്വരേഖാംശം 769°4114.328°E-നും 76°4523.899 E-നും ഉത്തര അക്ഷാംശം 9°3843,426" N-നും 9°4235.201°Nനും ഇടയിലാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ ജനസംഖ്യ 16100 ആകെ 8103 പുരുഷൻമാരും 7997 സ്ത്രീകളും ആണ്. ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി മീനച്ചിലാർ കടന്നു പോകുന്നു. ഗ്രാമ പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന മീനച്ചിൽ തോടും കൊഴുവനാൽ മുത്തോലി ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഈ പഞ്ചായത്തിനെ -വേർതിരിക്കുന്ന പ്രകൃതിദത്തമായ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പി ശങ്കുണ്ണി മേനോൻ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രഗ്രന്ഥം പ്രകാരം, മീനച്ചിൽ ഗ്രാമപഞ്ചായത്തിന് പൗരാണികകാലം മുതൽ വലിയ ചരിത്രപ്രാധാന്യമുണ്ടായിരുന്നു. 1751-ൽ Marthanda Varma ഈ പ്രദേശം വേണാടിനോട് ചേർക്കുന്നതുവരെ ഇത് തെക്കുംകൂർ രാജാക്കന്മാരുടെ സാമന്തന്മാരായ മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു. മീനച്ചിൽ രാജവംശത്തിന്റെ ആദ്യ രാജാവായി ശ്രീവിരദാമോദരസിംഹനെ കണക്കാക്കുന്നു. പാണ്ഡ്യവംശജരായ മീനച്ചിൽ കർത്താക്കന്മാർ സ്ഥാപിച്ച മീനാക്ഷി ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് “മീനച്ചിൽ” എന്ന പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. Marthanda Varma യാതൊരു വലിയ യുദ്ധവും കൂടാതെ 1749-50 കാലഘട്ടത്തിൽ മീനച്ചിൽ തിരുവിതാംകൂറിനോട് ചേർത്തു. മീനച്ചിൽ രാജാക്കന്മാർ നാട്ടുകൂട്ടങ്ങളുടെയും മില്ലക്കാരന്മാരുടെയും സഹായത്തോടെ ഭരണനടത്തിയിരുന്നു. അറയ്ക്കൽ മേനോൻ കുടുംബം മുഖ്യമന്ത്രിപദവും വളപ്പിൽ മേനോൻ കുടുംബം ധനകാര്യമന്ത്രിപദവും...

കൂടുതൽ വായിക്കുക