പഞ്ചായത്തിന്‍റെ ഭൂമി ശാസ്ത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ലോക്കിൽ മീനച്ചിൽ, പൂവരണി എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മീനച്ചിൽ.15.49 ച.കി.മീ. വിസതീർണ്ണമുളളപഞ്ചായത്തിനെ 14 വാർഡുകളായാണ് തിരിച്ചിരിക്കുന്നത്. മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ അതിരുകൾ പങ്കിടുന്നത് വടക്കുഭാഗത്ത് പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, തിടനാട് ഗ്രാമപഞ്ചായത്തുകളും, തെക്കുഭാഗത്ത് എലിക്കുളം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിടനാട്, ഭരണങ്ങാനം, തിടനാട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പാലാ മുനിസിപ്പാലിറ്റി, മുത്തോലി, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളാണ്. പൂർവ്വരേഖാംശം 769°4114.328°E-നും 76°4523.899 E-നും ഉത്തര അക്ഷാംശം 9°3843,426" N-നും 9°4235.201°Nനും ഇടയിലാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ ജനസംഖ്യ 16100 ആകെ 8103 പുരുഷൻമാരും 7997 സ്ത്രീകളും ആണ്. ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി മീനച്ചിലാർ കടന്നു പോകുന്നു. ഗ്രാമ പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന മീനച്ചിൽ തോടും കൊഴുവനാൽ മുത്തോലി ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഈ പഞ്ചായത്തിനെ -വേർതിരിക്കുന്ന പ്രകൃതിദത്തമായ മറ്റൊരു അതിർവരമ്പാണ്. കിഴക്കുഭാഗത്ത് തിടനാട് എലിക്കുളം ഗ്രാമ പഞ്ചായത്തുകളിൽ നിന്നു വേർതിരിക്കുന്നത്. ചാത്തംകുളം കാഞ്ഞിരത്താനം വട്ടപ്പാറ എന്നീ കുന്നിൻ പ്രദേശങ്ങളും പടിഞ്ഞാറുഭാഗത്ത് പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് ഈ ഗ്രാമ പഞ്ചായത്തിനെ വേറിട്ടു നിറുത്തുന്നത് പാലാക്കാട് കുന്നിൻ പ്രദേശവുമാണ്.